Friday, November 22, 2024
IndiaTop Stories

ഗുജറാത്തിലെ തൂക്കു പാലം തകർന്ന് മരിച്ചവരുടെ എണ്ണം 91 ആയി

ഗുജറാത്തിലെ മൊർബിയിൽ ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച തൂക്ക് പാലം തകർന്ന് മരിച്ചവരുടെ എണ്ണം 91 ആയി ഉയർന്നു.

പാലം തകർന്ന് വെള്ളത്തിൽ വീണ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുന്നു. വെളിച്ചക്കുറവിലും പ്രത്യേക രക്ഷാ സംഘങ്ങൾ രക്ഷാ പ്രാവർത്തനങ്ങൾ നടത്തി വരുന്നു.

മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു എന്നാണ് റിപ്പോർട്ട്. 70 ലധികം പേരെ രക്ഷപ്പെടുത്താനായി.

150 വർഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്ത് അഞ്ചാം ദിവസമായ ഇന്ന് വൈകീട്ടാണു ദുരന്തം സംഭവിച്ചിട്ടുള്ളത്.

പാലം തകർന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്