എല്ലാ വർഷവും നവംബർ പതിനൊന്നാം തീയതി “ഓർഗാനിക് ഫുഡ് ഡേ” ആയി പ്രഖ്യാപിച്ച് സൗദി മന്ത്രി സഭ
റിയാദ്: സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ റിയാദ് യമാമ പാലസിൽ നടന്ന സൗദി മന്ത്രി സഭാ യോഗം നിരവധി തീരുമാനങ്ങളെടുക്കുകയും വിവിധ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
ഊർജമേഖലകളിലെ സഹകരണത്തിനായി സൗദി സർക്കാരും ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് ഇന്ത്യൻ പക്ഷവുമായി ചർച്ച ചെയ്യാനും അതിൽ ഒപ്പിടാനും ഊർജ മന്ത്രിയെ – അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധിയെ അധികാരപ്പെടുത്തുന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ഒരു തീരുമാനം.
എല്ലാ വർഷവും നവംബർ പതിനൊന്നാം തീയതി “ഓർഗാനിക് ഫുഡ് ഡേ” ആയി നിശ്ചയിച്ചതാണ് മറ്റൊരു തീരുമാനം.
കിരീടാവകാശിയുടെ നേതൃത്വത്തിൽ സുപ്രീം സ്പേസ് കൌൺസിൽ എന്ന പേരിൽ കൌൺസിൽ സ്ഥാപിക്കുക എന്നതും സുപ്രധാന തീരുമാനങ്ങളിൽ പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa