Tuesday, December 3, 2024
Top StoriesWorld

വിവാഹം കഴിഞ്ഞ് 4 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വരന് ദാരുണാന്ത്യം

ഈജിപ്ഷ്യൻ യുവാവിന്റെ ദാരുണാന്ത്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് അറബ് മാധ്യമങ്ങൾ പങ്ക് വെച്ചത് ഏറെ വേദനാജനകമായി.

ഈജിപ്തിലെ ഖിനായിലെ ഒരു യുവാവാണ് വിവാഹം കഴിഞ്ഞ് 4 മണിക്കൂർ പിന്നിട്ടപ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന് മരിച്ചത്.

അഹ്മദ് അബ്ദുൽ ബാഖി എന്ന യുവാവിനെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 6 ദിവസം കഴിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു.

യുവാവിനെ കുടുംബ മഖ്ബറയിൽ മറവ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്