പ്രമേഹത്തിൽ നിന്ന് രക്ഷ നേടാൻ ദിവസവും 7 ശിലങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
പ്രമേഹത്തിൽ നിന്ന് രക്ഷനേടാൻ ദിവസേന 7 ശീലങ്ങൾ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, അമിത ഭാരം ഒഴിവാക്കുക എന്നിവ ഈ ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്.
അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, പുകയിലയും അതിന്റെ ഉൽപ്പന്നങ്ങളും ഒഴിവാക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുക എന്നിവയും പ്രമേഹം തടയുന്നതിൽ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം ബുറൈദയിലെ കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ പ്രമേഹത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതിന്റെ ആവശ്യകത സ്ഥിരീകരിച്ചു.
ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ, പലപ്പോഴും വർഷങ്ങൾ കഴിഞ്ഞതിനു ശേഷമേ രോഗത്തിന്റെ ലക്ഷണങ്ങൾ കണിക്കുകയുള്ളൂ. രോഗം സങ്കീർണ്ണമാകുംബോഴായിരിക്കും പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുകയെന്നും അറിയിപ്പിൽ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa