Saturday, September 21, 2024
IndiaTop Stories

ഇന്ത്യയിലേക്ക് വരുന്നവർക്ക് ഇനി മുതൽ എയർ സുവിധ രെജിസ്റ്റ്രേഷൻ ആവശ്യമില്ല

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധമായിരുന്ന എയർ സുവിധ പോർട്ടൽ രെജിസ്റ്റ്രേഷൻ ഇനി മുതൽ നിർബന്ധമില്ല.

ഇന്ന് (തിങ്കൾ) അർദ്ധരാത്രി മുതൽ തീരുമാനം പ്രബല്യത്തിലാകുമെന്ന് സർക്കാർ അറിയിച്ചു.

കോവിഡ് കേസൂകൾ ഇന്ത്യയിലും ആഗോള തലത്തിലും കുറഞ്ഞ സാഹചര്യത്തിലാണ് മുൻ തീരുമാനം പുന:പരിശോധിക്കാൻ സിവിൽ ഏവിയേഷൻ തീരുമാനിച്ചത്.

അതേ സമയം ആവശ്യമായ സമയത്ത് എയർ സുവിധ രെജിസ്റ്റ്രേഷൻ ഒഴിവാക്കിയ തീരുമാനം പുന: പരിശോധനക്ക് വിധേയമാക്കും.

ഏതായാലും ഇപ്പോൾ വാക്സിനേഷൻ സ്റ്റാറ്റസ് ബോധ്യപ്പെടുത്തേണ്ടിയിരുന്ന എയർ സുവിധ രെജിസ്റ്റ്രേഷൻ ഒഴിവാക്കിയ നടപടി ഇന്ത്യയിലേക്കുള്ള യാത്രാ നടപടികൾ സുഗമമാക്കാൻ സഹായകരമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്