കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് മാസ്റ്റർപ്ലാൻ കിരീടാവകാശി പ്രഖ്യാപിച്ചു
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ നിർമ്മിക്കുന്ന കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റർപ്ലാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് റിയാദിന്റെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയിൽ സ്ഥാനം ഉയർത്തുകയും ഗതാഗതം, വ്യാപാരം, ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കുകയും കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കുകയും ചെയ്യും.
2030ഓടെ റിയാദിലെ ജനസംഖ്യ 15-20 ദശലക്ഷമായി ഉയർത്താനും ലോകത്തെ ഏറ്റവും മികച്ച പത്ത് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി റിയാദിനെ മാറ്റാനുമുള്ള സൗദി അറേബ്യയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് വിമാനത്താവള പദ്ധതി.
കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്, ഏകദേശം 57 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ആറ് സമാന്തര റൺവേകളും കിംഗ് ഖാലിദ് എയർപോർട്ടിന്റെ നിലവിലുള്ള ടെർമിനലുകളും ഉൾക്കൊള്ളുന്നു.
12 സ്ക്വയർ കിലോമീറ്റർ എയർപോർട്ട് സപ്പോർട്ട് സൗകര്യങ്ങൾ, റസിഡൻഷ്യൽ, റിക്രിയേഷൻ സൗകര്യങ്ങൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മറ്റ് ലോജിസ്റ്റിക്സ് റിയൽ എസ്റ്റേറ്റ് എന്നിവയും ഇതിൽ ഉൾപ്പെടും.
2030-ഓടെ 120 ദശലക്ഷം യാത്രക്കാരെയും 2050-ഓടെ 185 ദശലക്ഷം യാത്രക്കാരെയും ഉൾക്കൊള്ളാൻ വിമാനത്താവളം ലക്ഷ്യമിടുന്നു. 3.5 മില്യൺ ടൺ കാർഗോ പ്രൊസസിങ് കപാസിറ്റിയും ലക്ഷ്യത്തിൽപ്പെടുന്നു.
ഉപയോക്താക്കളുടെ തടസ്സമില്ലാത്ത യാത്ര, ലോകോത്തര കാര്യക്ഷമമായ പ്രവർത്തനങ്ങൾ, നൂതനത എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു എയറോട്രോപോളിസായി ഇത് മാറും.
സന്ദർശകർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും സവിശേഷമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് റിയാദിന്റെ ഐഡന്റിറ്റിയും സൗദി സംസ്കാരവും എയർപോർട്ടിന്റെ രൂപകൽപ്പനയിൽ പരിഗണിക്കും.
വിമാനത്താവളം അതിന്റെ രൂപകല്പനയിൽ അത്യാധുനിക ഹരിത സംരംഭങ്ങൾ ഉൾപ്പെടുത്തി LEED പ്ലാറ്റിനം സർട്ടിഫിക്കേഷൻ കൈവരിക്കും, കൂടാതെ പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന PIF ന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.
വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി പുതിയ വിമാനത്താവളം എണ്ണയിതര ജിഡിപിയിലേക്ക് പ്രതിവർഷം 27 ബില്യൺ റിയാൽ സംഭാവന ചെയ്യുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 1,03,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa