Friday, November 22, 2024
HealthSaudi ArabiaTop Stories

സീസൺ പനി ബാധിച്ചവർ പാലിക്കേണ്ട 6 കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം

സീസൺ പനി ബാധിച്ചവർക്കായി സൗദി ആരോഗ്യ മന്ത്രാലയം പ്രധാന നിർദ്ദേശങ്ങൾ നൽകി. രാജ്യത്ത് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത്.

1.പനി ബാധിച്ചവർ സ്വയം മാറി നിൽക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് സാധ്യമാകുന്നതും ഒഴിവാക്കുക.

2.ആവശ്യമായ സമയം ഉറങ്ങുക. വിശ്രമിക്കുക. 3.ടിഷ്യുകൾ ഒരു സമയം ഉപയോഗിച്ചാൽ ഉടൻ ഒഴിവാക്കുക.

4.കൈകൾ ഇടക്കിടെ കഴുകുക. 5.ധാരാളം പാനീയങ്ങൾ കുടിക്കുക. 6.വേദന സംഹാരികൾ അത്യാവശ്യ സന്ദർഭത്തിൽ മാത്രം ഉപയോഗിക്കുക. എന്നിവയാണ് 6 നിർദ്ദേശങ്ങൾ.

സാധാരണയായി രോഗ ലക്ഷണങ്ങൾ 7 ദിവസം മുതൽ 14 ദിവസം വരെ നില നിൽക്കുമെന്നും പിന്നീട് ശരീരം സുഖം പ്രാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്