കുഞ്ഞിപോക്കർ ഹാജിക്ക് ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം
മക്ക: കഴിഞ്ഞ വ്യാഴാഴ്ച സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി ഉംറ നിർവ്വഹിക്കാൻ മക്കയിൽഎത്തി, ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് മത്വാഫിൽ വെച്ച് ഹൃദായാഘാതം മൂലം മരണപ്പെട്ട പെരുവള്ളൂർ പാലപ്പെട്ടിപാറ സ്വദേശി പാലക്കോടൻ കുഞ്ഞി പോക്കർ ഹാജി (73)ക്ക് ജന്നത്തുൽ മുഅല്ലയിൽ അന്ത്യ വിശ്രമം.
ഇന്ന് ഇശാ നമസ്കാരനന്തരം വിശുദ്ധ ഹറമിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിൽ പരേതൻ്റെ ബന്ധുക്കളും, മക്ക സെൻട്രൽ ഐ സി എഫ് പ്രവർത്തകരും ഉംറ ഗ്രൂപ്പ് അംഗങ്ങളും അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഖബറടക്കം.
നിയമപേപ്പർ വർക്കുകൾക്കും, അനന്തര കർമ്മങ്ങൾക്കും ഐ സി എഫ് മക്ക സെൻട്രൽ നേതാക്കളായ
ശാഫി ബാഖവി, റശീദ് വേങ്ങര, ഹനീഫ് അമാനി റശീദ് അസ്ഹരി, ജമാൽ മുക്കം കബീർ പറബിൽ പീടിക, മുഹമ്മദലി കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി.
ഭാര്യ ഫാത്തിമ, മക്കൾ സൈനുൽ ആബിദ്, ജമാൽ, റൈഹാനത്ത്, മുനീറ, ലത്തീഫ. മരുമക്കൾ, മുഹമ്മദ് (റിയാദ്) ,അബ്ദുൽറശീദ് (ജിദ്ധ),മുഹമ്മദ് അലി, അബ്ദുൽ മജീദ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa