Thursday, November 21, 2024
QatarSportsTop Stories

ഫിഫ ലോകക്കപ്പ്  2022; ഓരോ ടീമിനും കിട്ടിയ സമ്മാനത്തുകകൾ; വ്യക്തിഗത അവാർഡുകൾ എന്നിവ വിശദമായി അറിയാം

ലോക ഫുട്ബോളിൽ ഇത് വരെ നല്കിയ ഏറ്റവും ഉയർന്ന സമ്മാനത്തുകയായിരുന്നു ഖത്തർ ഫിഫ 2022 ലോകക്കപ്പിൽ പങ്കെടുത്ത ടീമുകൾക്ക് ലഭിച്ചത്. ഓരോ ടീമുകൾക്കും ലഭിച്ച സമ്മാനത്തുകയും വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചവരെക്കുറിച്ചും വിശദമായി അറിയാം.

ചാംബ്യന്മാർ: Argentina. Prize money: $42 million (₹347 crore)

റണ്ണർ അപ്: France. Prize money: $30 million (₹248 crore)

മൂന്നാം സ്ഥാനം: Croatia. Prize money: $27 million (₹223 crore)

നാലാം സ്ഥാനം Morocco. Prize money: $25 million (₹206 crore)

ക്വാർട്ടറിൽ പരാജയപ്പെട്ട 4 ടീമുകൾക്ക്: Brazil, Netherlands, Portugal, and England. Prize money: $17 million വീതം (₹140 crore)

പ്രീക്വാർട്ടറിൽ പരാജയപ്പെട്ട 8 ടീമുകൾക്ക്:  US, Senegal, Australia, Poland, Spain, Japan, Switzerland, and South Korea. Prize money: $13 million വീതം (₹107 crore)

ഫിഫ ലോകക്കപ്പിൽ ഭാഗമായ മറ്റു 16 ടീമുകൾക്കും:  Qatar, Ecuador, Wales, Iran, Mexico, Saudi Arabia, Denmark, Tunisia, Canada, Belgium, Germany, Costa Rica, Serbia, Cameroon, Ghana, and Uruguay. Prize money: $9 million വീതം (₹74 crore).

ഗോൾഡൻ ബൂട്ട്: Kylian Mbappe (France) – 8 ഗോൾ.

ഗോൾഡൻ ബാൾ: Lionel Messi (Argentina) –  രണ്ട് തവണ ഗോൾഡൻ ബാൾ നേടുന്ന ഏക താരമെന്ന പദവി ഇതോടെ മെസ്സി സ്വന്തമാക്കി. 2014 ലോകക്കപ്പിലായിരുന്നു മെസ്സി ഇതിന്‌ മുമ്പ് ഗോൾഡൻ ബാളിനു അർഹനായത്.

ഗോൾഡൻ ഗ്ലോവ്: അർജന്റീനിയൻ ഗോൾ കീപ്പർ Emi Martinez .

യംഗ് പ്ലയർ: Enzo Fernandez (Argentina). 2001 ജനുവരി 1 നു ശേഷം ജനിച്ച കളിക്കാരെയാണ് യംഗ് പ്ലയർ സെലക്ഷനായി പരിഗണിക്കുക.

1930 മുതൽ ഇത് വരെ ലോകക്കപ്പ് നേടിയ രാജ്യങ്ങൾ ഇവയാണ്: Brazil (5 തവണ), Germany (4), Italy (4), Argentina (3), France (2), Uruguay (2), England (1), and Spain (1) . 1942 ലും 1946 ലും രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ലോകക്കപ്പ് ടൂർണമെന്റ് നടന്നിരുന്നില്ല.

വിജയിക്കുന്ന ടീമിന് ട്രോഫി നല്‍കുന്നുണ്ടെങ്കിലും അത് ഫിഫയുടെ സൂറിച്ചിലെ വേൾഡ് ഫുട്ബോൾ മ്യൂസിയത്തിൽ ആണ് സൂക്ഷിക്കുക. വിജയികളൾക്ക് പകരം സ്വർണ്ണം പൂശിയ ഡ്യൂപ്ലിക്കേറ്റ് ട്രോഫി നൽകും.  6.175 കിലോഗ്രാം ഭാരമുള്ള 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് ലോകക്കപ്പ് ട്രോഫി നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ ഉപരിതലത്തില്‍ ഭൂഗോളത്തെ ഉയരത്തില്‍ വഹിക്കുന്ന രണ്ടുപേരെ കൊത്തിവച്ചിരിക്കുന്നു, അതിന്റെ ഇപ്പോഴത്തെ ഡിസൈന്‍ 1974 മുതലുള്ളതാണ്.

48 ടീമുകളുടെ പങ്കാളിത്തത്തോടെ അടുത്ത ലോകക്കപ്പ് 2026 ൽ കാനഡ യു എസ്‌,, മെക്സികോ എന്നീ രാജ്യങ്ങളിലായി നടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
















അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്