Sunday, November 24, 2024
IndiaSaudi ArabiaTop Stories

സൗദി ലേബർ അറ്റാഷെ സേവനം ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു

സൗദി സാമുഹിക വികസന മന്ത്രാലയം ഇന്ത്യയിൽ അതിന്റെ ലേബർ അറ്റാഷെ സേവനം ആരംഭിച്ചു.

ന്യൂഡൽഹിയിലെ കിംഗ്ഡം എംബസിയിൽ ലേബർ അറ്റാഷെയായ സൗദ് അൽ മൻസൂർ തന്റെ ചുമതലകൾ ആരംഭിച്ചു. വിദേശത്ത് സൗദി തുറക്കുന്ന നാലാമത്തെ ലേബർ അറ്റാഷെയാണ് ഇന്ത്യയിലേത്.

തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും രാജ്യത്ത് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികളെ ചട്ടങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും ബോധവൽക്കരിക്കാനും അറ്റാഷെ ലക്ഷ്യമിടുന്നു.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുക, നാമനിർദ്ദേശം ചെയ്യപ്പെട്ട തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിനൊപ്പം തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നിവയാണ് അറ്റാഷെയുടെ പ്രധാന ചുമതലകൾ.

പൗരന്മാർക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് സുഗമമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിൽ അറ്റാഷെ സ്ഥാപിക്കാൻ സൗദി മന്ത്രി സഭ നേരത്തെ തീരുമാനം പുറപ്പെടുവിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്