അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് പരിശോധന പുനരാരംഭിച്ചു
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റ് പുനരാരംഭിച്ചതായി എ എൻ ഐ റിപ്പോർട്ട്.
ഇന്ത്യൻ എയർപോർട്ടുകളിലെത്തുന്ന യത്രക്കാരെ ഇന്ന് മുതൽ റാൻഡം ടെസ്റ്റിന് വിധേയരാക്കിത്തുടങ്ങിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപകമായതോടെയായിരുന്നു എയർപോർട്ടുകളിലെ കോവിഡ് ടെസ്റ്റുകൾ പുനരാരംഭിക്കാനായി സർക്കാർ തീരുമാനിച്ചത്.
ചൈന, യു എസ്, സൗത്ത് കൊറിയ, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ആണ് കോവിഡ് കേസുകൾ അതി ശക്തമായി വ്യാപിക്കുന്നത്.
കോവിഡിന്റെ പുതിയ വകഭേദം ബി 7 യു എസിൽ നിന്ന് വഡോരയിൽ എത്തിയ യാത്രക്കാരനിൽ സ്ഥിരീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa