Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്നൊരു അപൂർവ്വ ദിനം; ഇന്നേ ദിവസം ജനിച്ചവരല്ലെങ്കിലും വലിയൊരു വിഭാഗം ആളുകളുടെയും ജന്മദിനം ഇന്ന്

സൗദിയിൽ വലിയൊരു വിഭാഗം സ്ത്രീകളുടെയും പുരുഷൻമാരുടെയും ജന്മദിനമാണ് റജബ് ഒന്നാം തിയ്യതിയായ ഇന്ന് (1/7/1444 ഹിജ്‌റ). എന്നാൽ ഇവരിൽ പലരും റജബ് ഒന്നിന് ജനിച്ചവരല്ല.

ഒരു പരമോന്നത ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ്, റജബ് ഒന്നിന് ജനിച്ചവരല്ലെങ്കിൽ പോലും ഇവരുടെ ജന്മദിനമായി ഈ ദിവസം തീരുമാനിക്കപ്പെട്ടത്.

വളരെ വർഷങ്ങൾക്ക് മുമ്പ് ജനിച്ച പലർക്കും അവർ ജനിച്ച വർഷം ഏതെന്ന് അറിയാമെങ്കിലും, കൃത്യമായ ദിവസവും മാസവും അറിയാത്തവരായിരുന്നു. ഇതേ തുടർന്നാണ് അവർ ജനിച്ച വർഷത്തിലെ റജബ് മാസം ഒന്നാം തിയതി അവരുടെ ജന്മദിനമായി അംഗീകരിക്കപ്പെട്ടത്.

വർഷത്തിന്റെ മധ്യത്തിൽ ആയിരിക്കുക എന്ന ഉദ്ദേശതോടെയാണ്, ഹിജ്‌റ ഒന്നാം മാസമായ മുഹറം തിരഞ്ഞെടുക്കാതെ ഏഴാം മാസമായ റജബ് മാസം ഇവരുടെ ജനനത്തീയതിയായി തിരഞ്ഞെടുത്തത്.

റിട്ടയർമെന്റ് ഉൾപ്പെടെ നിരവധി സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ജനനത്തീയതി കൃത്യമായി എഴുതേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ്, കൃത്യമായ തീയതി അറിയാത്ത എല്ലാ സൗദികളുടെയും ജനനത്തീയതി ഒരു പരമോന്നത ഉത്തരവിലൂടെ റജബ് ഒന്നായി നിശ്ചയിക്കപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q