Sunday, September 22, 2024
Saudi ArabiaTop Stories

നാല് ദിവസ വിസയിൽ വിദേശികൾ സൗദിയിലെത്തിത്തുടങ്ങി

സൗദിയിലേക്ക് ടിക്കറ്റിനോടൊപ്പം അനുവദിക്കുന്ന നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസയിൽ വിദേശികൾ സൗദിയിലേക്ക് പ്രവേശിച്ച് തുടങ്ങി.

ഇത്തരത്തിൽ സന്ദർശകർ സൗദിയിലേക്ക് ജിദ്ദ എയർപോർട്ട് വഴി പ്രവേശിക്കുന്ന ചിത്രം ജവാസാത്ത് ഏതാനും മണിക്കൂറുകൾ മുമ്പ് പുറത്ത് വിട്ടു.

സൗദിയ, ഫ്ലൈനാസ് എന്നിവയുടെ ടിക്കറ്റ് പർച്ചേസ് ചെയ്യുന്നവർക്കാണ് അപേക്ഷിച്ചാലുടൻ ലഭിക്കുന്ന നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്.

ഏത് രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്

ട്രാൻസിറ്റ് വിസയിൽ വരുന്നവർക്ക് തീർഥാടനവും ടൂറിസവും ബിസിനസ് മീറ്റിംഗുകളുമെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും.

പുതിയ വിസാ സംവിധാനം വഴി വൻ തോതിൽ വിദേശികളുടെ ആഗമനം വരും നാളുകളിൽ സൗദിയിലേക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്