Friday, November 22, 2024
IndiaKeralaTop Stories

പാക് വിസ ലഭിച്ചു; ശിഹാബ് ചോറ്റൂർ യാത്ര തുടരും

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽ നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ നാളെ ഹജ്ജ് യാത്ര പുനരാരംഭിക്കും.

പഞ്ചാബിൽ കഴിഞ്ഞ നാല് മാസത്തിലധികമായി പാകിസ്ഥാൻ വിസ ലഭിക്കാത്തതിനാൽ അതിർത്തി കടക്കാൻ കഴിയാതെ കാത്തിരിപ്പിലായിരുന്നു ശിഹാബ്.

ഇത്രയും നാൾ അമൃത്സറിലെ ആഫിയ കിഡ്സ്‌ സ്കൂളിൽ ആയിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

ഇപ്പോൾ പാകിസ്ഥാൻ ട്രാൻസിറ്റ് വിസ അനുവദിച്ചതോടെയാണ് ശിഹാബിന്റെ യാത്രക്കുള്ള പ്രതിബന്ധം നീങ്ങിയത്

തനിക്ക് ആരോടും എതിർപ്പില്ലെന്നും നടന്ന് മക്കയിലെത്തുക എന്ന തന്റെ ആഗ്രഹം പൂവണിയുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ശിഹാബ് വ്യക്തമാക്കി.

ശിഹാബ് ചോറ്റൂരിനെ പരിഹസിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.

ഏതായാലും മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനമായിക്കൊണ്ട് ശിഹാബ് ചോറ്റൂർ നാളെത്തന്നെ തന്റെ ഹജ്ജ് യാത്ര പുനരാരംഭിക്കും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ശിഹാബിനു അധികൃതർ തന്നെ ശക്തമായ പിന്തുണയായിരുന്നു നൽകിയിരുന്നത്.

യാത്ര പുനരാരംഭിക്കുന്ന സന്തോഷം ശിഹാബ് ചോറ്റൂർ പങ്കിടുന്നു. വീഡിയോ കാണാം. https://fb.watch/ivqvO-yMc7/?mibextid=NnVzG8

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്