Saturday, September 21, 2024
GCCKeralaTop Stories

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

എറണാകുളത്ത് 2023 ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഫെബ്രുവരി 15 നകം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം.

രെജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534/+91-8592958677 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളിൽ) എന്നീ നമ്പറുകളിലോ  nbfc.norka@kerala.gov.in/ nbfc.coordinator@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടേണ്ടതാണ്.  രജിസ്റ്റർ ചെയ്തവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി.

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്