Friday, September 20, 2024
IndiaTop StoriesWorld

ഇന്ത്യൻ വനിതാ ആർമി ഓഫീസറെ ചുമ്പിച്ച് തുർക്കി വനിത; ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം ശക്തമാക്കി ഇന്ത്യ

ഭൂകമ്പം തകർത്ത തുർക്കി ജനതക്ക് ആശ്വാസമായിക്കൊണ്ട് ഇന്ത്യയുടെ സഹായ, സേവന, രക്ഷാ പ്രവർത്തനങ്ങൾ.

ദേശീയ ദുരന്ത നിവാരണ സേനാഗങ്ങളും ആർമിയും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സജീവമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കുഞ്ഞുങ്ങളടകം നിരവധി പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ ഇന്ത്യൻ സേനക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യൻ സംഘം ദുരന്ത ഭൂമിയിൽ

24 മണിക്കൂറും രക്ഷാ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സംഘം ദുരന്ത ഭൂമിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സംഘവും 24 മണിക്കൂറും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും പരിശോധനയും ഒരുക്കി മാനുഷിക പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്നു.

ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യൻ രക്ഷാ പ്രവർത്തനങ്ങളുടെ കീഴിൽ ഒരുക്കിയ മൊബൈൽ ഹോസ്പിറ്റലിൽ സർജിക്കൽ വാർഡും എക്സ് റെ സൗകര്യങ്ങളും എമർജൻസി വാർഡുകളും മെഡിക്കൽ ലാബുകളുമെല്ലാം ഒരുക്കിയിട്ടുണ്ട്.

ആറ് വയസ്സുകാരിയെ ഇന്ത്യൻ സേന ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്