Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ കാർ പാർക്കിംഗ് ഫീസിനു പരമാവധി പരിധി നിശ്ചയിക്കാൻ മന്ത്രാലയം

സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട കാര്യ മന്ത്രാലയം കാർ പാർക്കിംഗ് ഫീസ് മണിക്കൂറിന് പരമാവധി 3 റിയാൽ ആയി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാർക്കിംഗ് ഏരിയയിൽ കാർ  പ്രവേശിക്കുന്നത് മുതൽ അവിടെ നിന്ന് പുറപ്പെടുന്നത് വരെയുള്ള ആദ്യത്തെ 20 മിനിറ്റ് വരെ കാർ പാർക്കിംഗ് ഫീസ് സൗജന്യമായിരിക്കും.

ഭിന്ന ശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് അനുവദിക്കുന്നതും പദ്ധതിയിലുണ്ട്.

പാർക്കിംഗുമായി ബന്ധപെട്ട വിവിധ ഘടകങ്ങൾ ബന്ധപ്പെട്ടവർ ചർച്ച ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്