Saturday, September 21, 2024
Saudi ArabiaTop Stories

പിതാവിനെ വധശിക്ഷക്ക് വിധേയനാക്കണമെന്ന് നാല് മക്കളും; ജിദ്ദ കൊലപാതകക്കേസിലെ വിധി വൈകാതെ അറിയാം

ജിദ്ദയിൽ അദ്ധ്യാപികയായിരുന്ന വഫ അൽ ഗാംദിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സൗദി മാധ്യമങ്ങൾ.

തങ്ങളുടെ മാതാവിനെ കൊലപ്പെടുത്തിയ തങ്ങളുടെ പിതാവിനെ വധശിക്ഷക്ക് വിധേയനാക്കണം എന്നാണ് വഫാ ഗാംദിയുടെ നാല് മക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് എന്നാണ് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്.

വഫാ അൽ ഗാംദിയുമായി കുടുംബ വഴക്കുണ്ടായതിനെത്തുടർന്നായിരുന്നു അവരുടെ ഭർത്താവ് അവരെ കൊലപ്പെടുത്തിയത്.

സംഭവ ദിവസം തന്നെ മർദ്ദിച്ച ഭർത്താവിനെതിരെ വഫ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായിരുന്നു ഭർത്താവിനെ ചൊടിപ്പിച്ചത്.

ജിദ്ദയെ ഒറ്റിക്കൊടുത്ത കേസ് എന്ന രീതിയിൽ ആണ് ഈ കേസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രമാദമായിട്ടുള്ളത്.

അതേ സമയം പ്രതിയുടെ അഭിഭാഷകൻ പ്രായപൂർത്തി ആകാത്ത മക്കളുടെ ആവശ്യം എങ്ങനെ പരിഗണിക്കും എന്നും പിതാവിനെ കൊല്ലണമെന്ന വാദം പിന്നീട് അവരെ മാനസികമായി തളർത്തുമെന്നും വാദിച്ചു. എന്നാൽ സ്വന്തം മാതവിനെ അതേ പിതാവ് കൊന്നതും അ കുട്ടികളെ തളർത്തുന്ന കാര്യമല്ലേ എന്നാണ് വഫയുടെ ബന്ധുക്കൾ ചോദിക്കുന്നത്.

ഏതായാലും വരും ദിവസങ്ങളെ ഫൈനൽ വാദങ്ങൾക്ക് ശേഷം കേസിൽ അന്തിമ വിധി കോടതി പുറപ്പെടുവിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്