Saturday, November 23, 2024
GCCHealthTop Stories

കാൻസറിനെ പ്രതിരോധിക്കാൻ അഞ്ച് നിർദ്ദേശങ്ങളുമയി ഗൾഫ് ഹെൽത്ത് കൗൺസിൽ

90 ശതമാനത്തിലധികം കാൻസർ കേസുകളും ജീവിതശൈലിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണെന്ന് ജിസിസി ഹെൽത്ത് കൗൺസിൽ സ്ഥിരീകരിച്ചു.

ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കാനും സംസ്കരിച്ച മാംസം പോലുള്ള അർബുദമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാനും കൗൺസിൽ നിർദ്ദേശിക്കുന്നു.

ഭാരം നിയന്ത്രിക്കുകയും വ്യായാമം പതിവാക്കുകയും വേണം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം നിർബന്ധമായും ചെയ്യുക.

സൂര്യ രശ്മികളുടെ തിവ്രത കൂടുന്ന സമയങ്ങളിൽ രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ വെയിലേൽക്കാതിരിക്കാൻ (അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതിരിക്കാൻ) ശ്രദ്ധിക്കുക.

പുകവലി ഉപേക്ഷിക്കുക, അത് പരമ്പരാഗത രീതിലിലുള്ള പുകവലിയാണെങ്കിലും ഇലക്ട്രോണിക് സിഗരറ്റുകൾ ആണെങ്കിലും ശരി.

ഡോക്‌ടർ നിർദേശിക്കുന്ന പ്രകാരം പരിശോധനകൾ നടത്തുന്നതിനും ക്യാൻസർ നേരത്തേ കണ്ടെത്തുന്നതിനുമുള്ള പ്രതിബദ്ധത പുലർത്തുക. എന്നിവയാണ് അഞ്ച് നിർദ്ദേശങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്