സോഫ്റ്റ് ഡ്രിങ്കുകൾ സൗദിയിൽ അമിത വണ്ണമുള്ളവരുടെ വർദ്ധനവിന് കാരണമാകുന്നുവെന്ന് വിദഗ്ധൻ
സൗദിയിൽ എനർജി ഡ്രിങ്കുകളുടെ വില വർധിപ്പിച്ചത് ഉപഭോക്താക്കളുടെ അനുപാതം കുറച്ചതായി ഒബിസിറ്റി ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ഖാലിദ് മർസ പറഞ്ഞു.
അതേ സമയം രാജ്യത്ത് അമിതവണ്ണത്തിനും ശരീരഭാരം കുറക്കാനുള്ള സ്ലീവ് ഗ്യാസ്‌ട്രെക്‌ടമി ഓപ്പറേഷനുകൾക്കും ശീതളപാനീയങ്ങൾ ഒരു പ്രധാന കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്‌കൂളുകളിലും ആശുപത്രികളിലും ഔദ്യോഗിക ഏജൻസികളിലും ശീതളപാനീയങ്ങൾ വലിയ ദോഷം ചെയ്യുന്നതിനാൽ നിരോധിച്ചിട്ടുണ്ട്.
സാമൂഹിക ഘടകങ്ങളും മോശം പോഷകാഹാര ശീലങ്ങളും ആണ് ഇതിന്റെ വർദ്ധനവിന് കാരണം.
സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് കുറയ്ക്കുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് മതിയായ അവബോധവും സഹകരണവും ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ഡോ:ഖാലിദ് ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa