Monday, November 25, 2024
FootballTop Stories

ഫിഫ ദ ബെസ്റ്റ് അവാർഡ് മെസ്സിക്ക്

പാരീസ്: 2022 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് അവാർഡ് അര്‍ജന്റീനിയൻ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. 2019 ലും മെസ്സി ഫിഫ ദ ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയിരുന്നു.

വോട്ടിംഗിൽ 52 പോയിന്റ് മെസ്സി നേടിയപ്പോൾ 44 പോയിന്റ് എംബാപ്പെയും 34 പോയിന്റ് ബെൻസിമയും നേടി. മൊറോക്കോയുടെ ഹകീമി 15 പോയിന്റ് നേടിയപ്പോൾ നെയ്മർ 13 പോയിന്റ് നേടി.

താരങ്ങൾക്ക് ലഭിച്ച പോയിന്റ് നില ഇപ്രകാരമായിരുന്നു.
Lionel Messi – 52 points, Kylian Mbappe – 44 points, Karim Benzema – 34 points, Luka Modric – 28 points, Erling Haaland – 24 points, Sadio Mane – 19 points, Julian Alvarez – 17 points, Achraf Hakimi – 15 points, Neymar – 13 points, Kevin de Bruyne – 10 points, Vinicius Jr – 10 points.

ഫിഫ്പ്രോ വേൾഡ് XI ൽ ഇടം പിടിച്ച താരങ്ങൾ ഇവരാണ്:

Goalkeeper: Thibaut Courtois (Real Madrid and Belgium)

Defenders: Achraf Hakimi (PSG and Morocco) Joao Cancelo (Bayern Munich/Man City and Portugal) Virgil van Dijk (Liverpool and Holland)

Midfielders: Kevin De Bruyne (Manchester City and Belgium), Luca Modric (Real Madrid and Croatia) Casemiro (Manchester United and Brazil)

Forwards: Lionel Messi (PSG and Argentina), Kylian Mbappe (PSG and France), Karim Benzema (Real Madrid) Erling Haaland (Manchester City and Norway)

ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പുറ്റെല്ലസാണ് മികച്ച വനിതാ താരം. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍ കീപ്പര്‍.

അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. ഇംഗ്ലണ്ട് കോച്ച് സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലക. മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് പോളണ്ടിന്റെ മാര്‍സീന്‍ ഒലെക്സിക്ക് ലഭിച്ചു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റൈന്‍ ആരാധകരും സ്വന്തമാക്കി.

ഫിഫ ഡ ബെസ്റ്റ് അവാർഡ് നേടിയ മെസ്സിയെ എംബാപ്പെ അഭിനന്ദിച്ചു. “Big congratulations to Leo Messi, You are the Best” എന്നാണ് എംബാപ്പെ അഭിനന്ദന സന്ദേശത്തിൽ അറിയിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്