പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നത് കൊണ്ടുള്ള അത്ഭുത ഗുണങ്ങൾ അറിയാം
പഞ്ചസാരയോ മറ്റ് മധുര പദാർഥങ്ങളോ ചേർക്കാതെ ചായ കുടിക്കാൻ ഏറ്റവും പുതിയ പഠനം ശക്തമായി നിർദ്ദേശിക്കുന്നു.
ഈ ശീലം ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും, കൂടാതെ ഉപാപചയ പ്രക്രിയയിൽ (മെറ്റബോളിസം) എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കുകയും ചെയ്യും.
ഇത് സംബന്ധിച്ച് പഠനം നടത്തിയ ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. ഓൾഗ അലക്‌സാന്ദ്രോവ, പഞ്ചസാരയോ മറ്റ് മധുരപദാർഥങ്ങളോ ഇല്ലാത്ത ചായയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും ക്യാൻസർ സാധ്യതയും കുറയ്ക്കാൻ കഴിയുമെന്ന് വിശദീകരിച്ചു.
ചായയിൽ ജൈവശാസ്ത്രപരമായി സജീവമായ പദാർത്ഥങ്ങളായ കാറ്റെച്ചിൻസ്, ആന്റിഓക്‌സിഡന്റുകൾ, അസ്ഥിര എണ്ണകൾ, അമിനോ ആസിഡുകൾ, ധാരാളം വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ, എൻഡോമെട്രിയൽ ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ഇടയാക്കുമെന്നും ബ്ലാക്ക് ടീ കുടിക്കുന്നത് ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും ഡോ: ഓൾഗ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa