ഇസ്‌ലാമിക് സയൻസസ് & റിസർച്ച് അക്കാദമി (ISRA) ജിദ്ദ കമ്മിറ്റി രൂപീകരിച്ചു
ജിദ്ദ: കണ്ണൂർ ജില്ലയിലെ ആറളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സയൻസസ് & റിസർച്ച് അക്കാദമി (ISRA)ക്ക് ജിദ്ദയിൽ കമ്മിറ്റി രൂപീകരിച്ചു. ഇസ്റ ജനറൽ സെക്രട്ടറി മുഹമ്മദ് സജീർ ബുഖാരിയുടെ സാന്നിധ്യത്തിൽ ജിദ്ദയിലെ ശറഫിയ്യയിൽ സംഘടിപ്പിച്ച മീറ്റിംഗിലാണ് കമ്മിറ്റി രൂപീകരണം നടന്നത്. വ്യാപകമാവുന്ന നാസ്തിക, ലിബറൽ ചിന്തകളെ പ്രതിരോധിക്കുന്നതിന് ഇസ്റ മുന്നോട്ടു വെക്കുന്ന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ലക്ഷ്യം.
ഭാരവാഹികൾ :സയ്യിദ് അബൂബക്ർ അബ്ദുള്ള അസ്സഖാഫ് (ആറളം തങ്ങൾ), മുഹമ്മദ് സജീർ ബുഖാരി (ഉപദേശക സമിതി) മുഹമ്മദലി സഖാഫി ഏലംകുളം (പ്രസിഡന്റ് ) അബ്ദുൽ മുനീർ വി.പി കടുങ്ങല്ലൂർ (ജ. സെക്രട്ടറി) നൗഷാദ് എം.കെ കിഴിശ്ശേരി (ഫൈനാൻസ് സെക്രട്ടറി) സുബൈർ എൻ.കെ പട്ടാമ്പി, അഹമ്മദ് ശാക്കിർ കുഴിമണ്ണ, നജ്മുദ്ദീൻ മുല്ലപ്പള്ളി (എക്സ്ക്യൂട്ടീവ് സെക്രട്ടറി) ജംഷീർ പറമ്പാടൻ, ഫൈസൽബാബു സിസി എടരിക്കോട് (പ്രസൻസ് ഹബ്) മുനവ്വർ പി.സി പൂക്കൊളത്തൂർ, മുനീർ തിരൂരങ്ങാടി (ഓഫീസ്) ഇല്യാസ് കണ്ണമംഗലം, നിയാസ് പന്തപ്പിലാൻ (മീഡിയ)
മാർച്ച് 2 ന് ജിദ്ദയിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ലിബറലിസം : വ്യക്തിവാദങ്ങളുടെ കപടോത്സവം എന്ന വിഷയത്തിൽ ബഗ്ദാദിയ കറം ഹോട്ടൽ ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa