വെക്കേഷൻ കൊണ്ടുള്ള പ്രയോജനങ്ങൾ വെളിപ്പെടുത്തി സൗദി ദേശീയ മാനസികാരോഗ്യ പ്രോത്സാഹന കേന്ദ്രം
റിയാദ്: ഒരു വിശ്രമം എന്നതിലുപരി വിവിധ ശാരീരിക, മാനസിക പ്രശ്നങ്ങാൾക്കുള്ള ചികിത്സയാണ് അവധിയെന്ന് ദേശീയ മാനസികാരോഗ്യ പ്രോത്സാഹന കേന്ദ്രം സ്ഥിരീകരിച്ചു.
ഹൃദയാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് വെക്കേഷൻ സഹായകരമാകുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി.
അവധി, അത് രണ്ടോ മൂന്നോ ദിവസത്തേക്കായാൽ പോലും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായകരമാകും.
വിശ്രമിക്കാൻ അവധിയെടുക്കുന്ന 80% ആളുകളും അവരുടെ ഉറക്ക ശീലം മെച്ചപ്പെടുത്തുന്നുണ്ട്.
അവധിക്കാലം ആസ്വദിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുമെന്നും ഊർജവും ശുഭാപ്തിവിശ്വാസവും മെച്ചപ്പെടുത്തുമെന്നും കേന്ദ്രം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa