സൗദിയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും
റിയാദ്: അടുത്ത ആഴ്‌ചയിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു.
ഇടത്തരം മുതൽ കനത്ത മഴ, സജീവമായ കാറ്റ്, ഉയർന്ന താപനില എന്നിവ കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്രം അറിയിച്ചു.
ഈ ശനിയാഴ്ച ആരംഭിച്ച് അടുത്ത ആഴ്ച ബുധനാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സന്ദർഭങ്ങളിൽ ജനങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് തുടർച്ചയായി ഓർമ്മപ്പെടുത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa