Saturday, September 21, 2024
HealthTechnology

ഉറങ്ങുമ്പോൾ റൂമിൽ നിന്ന് മൊബൈൽ ഫോൺ നീക്കം ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം

ഉറങ്ങാൻ പോകുമ്പോൾ മുറിയിൽ നിന്ന് മൊബൈൽ ഫോൺ നീക്കം ചെയ്യാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

കിടപ്പുമുറിയിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്നത് വൈകി ഉറങ്ങാൻ ഇടയാക്കും.

ഗാഢമായ ഉറക്കം ഉറപ്പാക്കാൻ ഉറങ്ങുമ്പോൾ രൂമിൽ നിന്ന് മൊബൈൽ നീക്കം ചെയ്യേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

സാങ്കേതികവിദ്യയുടെ നെഗറ്റീവ് നാശനഷ്ടങ്ങൾ ഒഴിവാക്കി ഡിജിറ്റൽ ബാലൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണീ ഉണർത്തൽ

ഉറക്കമില്ലായ്മയെ മറികടക്കാൻ 20 മിനിറ്റിൽ കുറയാത്ത കാലയളവ് വ്യായാമം ചെയ്യാനും ഉറങ്ങാൻ പോകുന്നതിന്റെ 6 മണിക്കൂർ മുമ്പ് കഫീനിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.

തുടർച്ചയായ ഉറക്കമില്ലായ്മ മനുഷ്യശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഒരു ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നുണ്ട്. ഇത് രോഗങ്ങൾ, പ്രത്യേകിച്ച് പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്