സൗദിയിൽ തൊഴിൽ കരാർ അവസാനിക്കുന്ന ഏഴ് സാഹചര്യങ്ങൾ മന്ത്രാലയം വിശദീകരിച്ചു
ഒരു തൊഴിൽ കരാർ അവസാനിക്കുന്ന എഴ് സാഹചര്യങ്ങളെക്കുറിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിയുടെ സമ്മതം രേഖാമൂലം നൽകിയിട്ടുണ്ടെങ്കിൽ, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള ഇരുകക്ഷികളുടെയും സമ്മതം.
കരാറിൽ വ്യക്തമാക്കിയ നിശ്ചിത കരാർ കാലാവധി അവസാനിക്കൽ.
അനിശ്ചിതകാല കരാറുകളിലാണെങ്കിൽ കരാർ അവസാനിപ്പിക്കാനുള്ള ഒരു കക്ഷിയുടെ താത്പര്യം.
തൊഴിലാളിക്ക് വിരമിക്കാനുള്ള പ്രായം എത്തുക.
ബല പ്രയോഗം, സ്ഥാപനം എന്നെന്നേക്കുമായി അടക്കൽ.
തൊഴിലാളി ചെയ്യുന്ന ജോലി അവസാനിക്കുകയും, മറ്റു ജോലിയിലേക്ക് തിരിയാൻ സമ്മതിക്കാതിരിക്കുകയും ചെയ്യൽ.
അതോടൊപ്പം സിസ്റ്റം അനുശാസിക്കുന്ന മറ്റേതെങ്കിലും സാഹചര്യങ്ങളിലും തൊഴിൽ കരാർ അവസാനിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa