പ്രവാസികളുടെ മക്കളടക്കമുള്ളവർക്ക് ജർമ്മനിയിൽ സൗജന്യ പഠനത്തിന് അവസരം
ജർമ്മനിയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജർമ്മൻ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും പഠന അവസരങ്ങളെക്കുറിച്ചും മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകുന്ന വെബിനാർ ഒരുക്കി ഓസ്ഗോ സ്റ്റഡി യൂറോപ്പ്.
ജർമ്മനിയിൽ പഠിക്കുന്നതിന്റെ നേട്ടങ്ങൾ, പ്രവേശന പ്രക്രിയ, സ്കോളർഷിപ്പ് അവസരങ്ങൾ, ജർമ്മൻ വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്ന വിദഗ്ധരുടെ ഒരു പാനൽ തന്നെ വെബിനാറിൽ ഉണ്ടായിരിക്കുന്നതാണ്.
ജർമ്മനിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം ഏറെ പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.
11-03-23 ശനിയാഴ്ച സൗദി സമയം വൈകുന്നേരം 4.30 നാണ് (ഇന്ത്യൻ സമയം 7.PM) പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
വെബിനാറിൽ പങ്കെടുക്കാൻ https://forms.gle/21kbmF2PMgWgHMjt5 എന്ന ഗൂഗിൾ ഫോം ഫിൽ ചെയ്‌താൽ മതി. കൂടുതൽ സംശയങ്ങൾക്ക് വാട്സ് ആപ് നംബറുകളായ
http://wa.me/+966561176786 , http://wa.me/+919526344786 എന്നിവയിൽ ബന്ധപ്പെടാം.
കേരള യൂണിവേഴ്സിറ്റി അസി. ജർമൻ പ്രൊഫസർ ഡോ. അനീസ് ആലിക്കൽ, ഓസ്ഗോ ഡയറക്ടർ ബഷീർ പി.കെ, ഡോയ്ഷ് ടെലികോം ഓഫീസർ സീഹാൻ ജർമനി എന്നിവർ വെബിനാറിൽ പങ്കെടുക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa