Saturday, September 21, 2024
Saudi ArabiaTop Stories

പിതാവിനെ വെടി വെച്ച് കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

ഖസീമിലെ ബുറൈദയിൽ പിതാവിനെ വെടി വെച്ച് കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്വാലിഹ് ബിൻ അബ്ദുറഹ്മാൻ അൽ മുത് ലഖ്‌ എന്ന സ്വദേശി പൗരനെയാണ് തന്റെ പിതാവിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും സ്പെഷ്യൽ കോർട്ട് വധശിക്ഷ വിധിക്കുകയുമായിരുന്നു.

പ്രതിക്കെതിരെ യുള്ള വിധി സ്ഥിരീകരിക്കപ്പെട്ടതിനാൽ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച്ച വിധി നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്