റിയാദ് ബസ് സർവീസ്; 2 മണിക്കൂറിനുള്ളിൽ 4 റിയാലിന്റെ ടിക്കറ്റിൽഎത്ര ബസുകളിലും കയറാം
റിയാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിയാദ് ബസ് സർവീസ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് റിയാദിലെ സ്വദേശികളും വിദേശികളും.
ഇന്ന് ആരംഭിച്ച ഒന്നാം ഘട്ടത്തിൽ 340 ലധികം ബസുകൾ ആണ് സർവീസ് നടത്തുക.
633 സ്റ്റേഷനുകളും സ്റ്റോപ്പ് പോയിന്റുകളും സർവീസ് കവർ ചെയ്യും. ആകെയുള്ള 86 റൂട്ടുകളിൽ 15 റൂട്ടുകളിൽ ആണ് ഇപ്പോൾ സേവനം ലഭിക്കുക.
4 റിയാൽ ആണ് ടിക്കറ്റ് നിരക്ക്. 4 റിയാലിന്റെ ടിക്കറ്റ് വാലിഡിറ്റി ആദ്യ ബസിൽ ലോഗിൻ ചെയ്തത് മുതലോ ആപ് വഴി ആക്റ്റിവേറ്റ് ചെയ്തത് മുതലോ 2 മണിക്കൂർ വരെയാണ്. ഈ നിശ്ചിത 2 മണിക്കൂറിനുള്ളിൽ അതേ ടിക്കറ്റ് ഉപയോഗിച്ച് ബസുകൾ മാറിക്കയറുകയും ചെയ്യാം.
റിയാദ് ബസ് സർവീസിന്റെ അഞ്ച് ഘട്ടങ്ങൾ ആക്റ്റിവേറ്റ് ആകുന്നതോടെ 1900 കിലോമീറ്റർ ആണ് ആകെ സർവീസ് നെറ്റ് വർക്ക് ഉണ്ടായിരിക്കുക. ബസുകൾ 800 ലേക്കും സ്റ്റോപ്പുകൾ 2900 ത്തിലേക്കും ഉയരും.
റിയാദ് നഗരത്തിന്റെ മുഖച്ഛായ തന്നെ ബസ് സർവീസ് നിലവിൽ വന്നതോടെ മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa