സൗദി വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു
ജോർദ്ദാനിൽ പോയി സൗദി മൾട്ടി വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു.
നിലംബൂർ ചന്തക്കുന്ന് പയ്യശേരി തണ്ടു പാറക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്.
ജിസാനിൽ നിന്ന് ആണ് ഇവർ ജോർദ്ദാനിലേക്ക് വിസ പുതൂക്കാൻ പോയത്. മറ്റു കുടുംബാംഗങ്ങളോടൊപ്പം കാറിൽ ആയിരുന്നു യാത്ര. ഫസ്നയുടെ മകൾ അടക്കം മൂന്ന് കുട്ടികളും കാറിൽ ഉണ്ടായിരുന്നു
ജിദ്ദ ജിസാൻ റൂട്ടിലെ അൽ ലൈത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് ജിസാനിലുള്ള ഭർത്താവ് അൽ ലൈത്തിലേക്ക് തിരിച്ചിട്ടുണ്ട്.
മയ്യിത്ത് അൽ ലൈത്ത് ഹോസ്പിറ്റലിൽ. പരിക്കേറ്റവരെ ജിദ്ദയിലും അൽ ലൈത്തിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞയാഴ്ച റിയാദിൽ നിന്ന് വിസ പുതുക്കാൻ ബഹ്രൈനിൽ പോയി മടങ്ങുന്നതിനിടെ മറ്റൊരു മലയാളി യുവതി കാറപകടത്തിൽ പെട്ട് മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുംബാണ് ഈ സംഭവം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa