തൊഴിൽ തർക്കങ്ങൾ സൗഹൃദപരമായി പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം
തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളും അവ നടപ്പിലാക്കുന്നതിന് ആവശ്യമായ രേഖകളും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ പരിഗണിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് രമ്യമായ ഒത്തുതീർപ്പെന്ന് മന്ത്രാലയം വ്യക്തമാക്കി.
തർക്കം പരിഹരിക്കാനും ഇരു കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു സൗഹാർദ്ദപരമായ പരിഹാരത്തിൽ എത്തിച്ചേരാനും മധ്യസ്ഥത പ്രക്രിയ നടത്താനും ഇത് വഴി ശ്രമിക്കും.
തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള സേവനം പ്രയോജനപ്പെടുത്താൻ ഇലക്ട്രോണിക് പോർട്ടലിൽ ലോഗിൻ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.
ശേഷം ഫ്രണ്ട്ലി സെറ്റിൽമെന്റ്-ഫയലിംഗ് ലോ സ്യൂട്ട് ഓപ്ഷനിൽ ആവശ്യമായ കോളങ്ങൾ പൂരിപ്പിച്ച് ഡൊക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണം.
സേവനം നടപ്പിലാക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു തൊഴിൽ കരാർ നിലനിൽക്കേണ്ടതുണ്ട്. ഡോക്യുമെന്റിൽ തൊഴിൽ കരാറോ തൊഴിൽ ബന്ധം സ്ഥിരപ്പെടുത്തുന്ന മറ്റെന്തെങ്കിലും രേഖയോ ആവശ്യമാണ്.
അതോടൊപ്പം ഒത്ത് തീർപ്പ് വകുപ്പ് അവലോകനം ചെയ്യാൻ ലീഗൽ ഏജൻസി പേപ്പറും ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa