സ്വകാര്യ മേഖലയിലെ മൂന്ന് ലക്ഷത്തിൽ പരം സൗദി ജീവനക്കാർക്ക് വേതനത്തോടെ പരിശീലനം നൽകും
ജിദ്ദ: സ്വകാര്യ മേഖലയിലെ 3.22 ലക്ഷം സ്വദേശി യുവതീ യുവാക്കൾക്ക് പ്രത്യേകം പരിശീലനം നൽകുമെന്ന് സോഷ്യൽ ഡെവലപ്മെന്റ് ആൻറ് സ്കിൽസ് അണ്ടർ സെക്രട്ടറി ഡോ: അഹ്മദ് സഹ്രാനി അറിയിച്ചു.
തൊഴിൽ വിപണിയിൽ സൗദികളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും നൈപുണ്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമാക്കിയാണിത്.
3,22,000 തൊഴിലാളികൾക്ക് മാനുഷിക കഴിവുകൾ വികസിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു സംരംഭം ആരംഭിച്ചു എന്നാണ് സഹ്രാനി പറഞ്ഞത്.
കിംഗ്ഡത്തിന്റെ വിഷൻ 2030 പ്രോഗ്രാമുകളിലൊന്നായ ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ഈ സംരംഭങ്ങൾക്ക് പൂർണമായും ധനസഹായം നൽകുന്നത്.
നേരത്തെ മന്ത്രാലയം ആരംഭിച്ച വിവിധ സംരംഭങ്ങൾ തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്ത നിരക്ക് ഉയർത്തുകയും അവരുടെ കഴിവുകൾ വളർത്തുകയും ചെയ്തതായും സഹ്രാനി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa