അഞ്ച് അറബ് രാജ്യങ്ങളിൽ ഇന്ന് മാസപ്പിറവി നിരീക്ഷിക്കും
സൗദിയടക്കം വിവിധ അറബ് രാജ്യങ്ങളിൽ വ്യാഴാഴ്ചയാണ് റമളാൻ വ്രതാരംഭമെങ്കിലും അഞ്ച് അറബ് രാജ്യങ്ങളിൽ ഇന്ന് (ബുധൻ) മാസപ്പിറവി കണ്ടാൽ മാത്രമേ വ്യാഴാഴ്ച റമളാനിലേക്ക് പ്രവേശിക്കുകയുള്ളൂ.
ഒമാൻ, ജോർദ്ദാൻ, അൾജീരിയ, മൊറോക്കോ, മൗറിതാനിയ എന്നീ രാജ്യങ്ങൾ ആണ് ഇന്ന് മാസപ്പിറവി നിരിക്ഷിക്കുന്നത്.
ഒമാൻ ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളിലും മറ്റു വിവിധ അറബ് രാജ്യങ്ങളിലും ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കുന്നതിനാൽ ആണ് വ്യാഴാഴ്ച റമളാൻ 1 ആയി ഉറപ്പിച്ചത്.
അതേ സമയം ഒമാനടക്കം മേൽ പരാമർശിച്ച രാജ്യങ്ങളിലും ഇന്ത്യ പോലുള്ള മറ്റു വിവിധ രാജ്യങ്ങളിലും ഇന്ന് (ബുധൻ) ശഅബാൻ 29 ആയിട്ടുള്ളൂ എന്നതിനാലാണ് ഇന്ന് സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കുന്നത്.
ഇന്ന് പ്രസ്തുത രാജ്യങ്ങളിൽ മാസപ്പിറവി കണ്ടില്ലെങ്കിൽ വ്യാഴാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ആയിരിക്കും റമളാൻ വ്രതം ആരംഭിക്കുക.
അതേ സമയം സൂര്യാസ്തമയ ശേഷം ചന്ദ്രന്റെ സാന്നിദ്ധ്യം കൂടുതൽ സമയം ആകാശത്ത് ഉണ്ടാകുമെന്നതിനാൽ കേരളത്തിൽ ഇന്ന് മാസപ്പിറവി കാണാനുള്ള സാധ്യത കൂടുതൽ ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa