സൗദിയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള വിസകളുടെ സ്റ്റാംബിങ് വി എഫ് എസ് മുഖേനയാക്കുന്നു
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള എല്ലാ വിസകളും സ്റ്റാംബ് ചെയ്യുന്നത് വി എഫ് എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) മുഖേനയാക്കി മാറ്റുന്നു.
ഏപ്രിൽ 4 മുതൽ ആയിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഇത് സംബന്ധിച്ച് കോൺസുലേറ്റിൽ നിന്ന് ട്രാവൽ ഏജന്റുമാർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
നിലവിൽ ട്രാവൽ ഏജ്ന്റുമാരുടെ കയ്യിൽ സ്റ്റാംബിംഗിനായുള്ള പാസ്പോർട്ടുകൾ ഏപ്രിൽ 19 നു മുമ്പ് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽ വിസ സ്റ്റാംബിഗ് വിവിധ കാരണങ്ങൾ കൊണ്ട് വളരെ പതുക്കെയാണ് എന്നതിനാൽ നിശ്ചിത സമയ പരിധിക്കകം വിസകൾ സ്റ്റാംബ് ചെയ്ത് ലഭിക്കുമോ എന്നതിൽ ഏജന്റുമാർ ആശങ്കപ്പെടുന്നുണ്ട്.
നിലവിലെ പ്രതിസന്ധിയെക്കുറിച്ച് വിശദമായി അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ലിങ്ക് കാണാം.
https://arabianmalayali.com/2023/03/23/45087/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa