സൗദിയിൽ ഇന്ന് ഏറ്റവും ആദ്യവും ഏറ്റവും അവസാനവും നോമ്പ് തുറന്നത് ഈ പ്രദേശത്തുകാരാണ്
സൗദിയിലെ പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ അബ്ദുല്ല മിസ്നദ്. ഈ റമദാനിലെ ആദ്യ ദിവസം രാജ്യത്ത് ആദ്യമായും അവസാനമായും നോമ്പ് തുറന്ന ആളുകൾ എവിടത്തുകാരാണെന്ന് വ്യക്തമാക്കി.
1444 റമദാനിലെ ആദ്യ ദിനം അനുസരിച്ച് സൗദിയിൽ ആദ്യമായി നോമ്പ് തുറന്നത് ഉമ്മുൽ-സമൂൽ ഏരിയയിൽ ഉള്ളവരാണെന്ന് അബ്ദുല്ല മിസ്നദ് വെളിപ്പെടുത്തുന്നു.
എംപ്റ്റി ക്വാർട്ടറിന്റെ തെക്ക് കിഴക്കുള്ള ഉമ്മുൽ-സമൂൽ അതിർത്തിയിലെ താമസക്കാർ ഇന്ന് വൈകുന്നേരം 05:30 ന് ആണ് നോമ്പ് തുറന്നത്.
അതേ സമയം ഏറ്റവും അവസാനം സൗദിയിൽ ഇന്ന് നോമ്പ് തുറന്നത് റഅ്സ് ഷെയ്ഖ് ഹമീദിലെ നിവാസികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉള്ള റഅ്സ് ശൈഖ് വാസികൾ വൈകുന്നേരം 06:54 ന് ആണ് നോമ്പ് തുറന്നത്.
രാജ്യത്തിന്റെ തെക്കുകിഴക്കും വടക്കുപടിഞ്ഞാറും ഭാഗത്തുള്ള ഈ രണ്ട് ഏരിയകൾ തമ്മിലുള്ള ദൂരം 2200 കിലോമീറ്റർ ആണ്.
ഉമ്മു സമൂലിലുള്ളവർ ഇശാ നമസ്ക്കാരം നിർവ്വഹിക്കുംബോൾ റഅ്സ് ശൈഖ് ഹമീദിലുള്ളവർ മഗ്രിബ് നമസ്ക്കരിക്കുകയായിരുന്നുവെന്നും ഇത്രയും പ്രവിശാലമായ ഭൂപ്രദേശം നൽകി അനുഗ്രഹിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയെന്നും അബ്ദൂല്ല മിസ്നദ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa