അത്താഴം കഴിക്കാം; സിംപിൾ ആയും എന്നാൽ പവർഫുൾ ആയും
റമളാൻ വ്രതമെടുക്കുന്നവരെല്ലാം അത്താഴം ഒഴിവാക്കാത്തവരായിരിക്കും. “നിങ്ങൾ അത്താഴം കഴിക്കൂ, അതിൽ ബറകതുണ്ട്” എന്ന നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നിർദ്ദേശം തന്നെയാണ് അത്താഴം ഒഴിവാക്കാതിരിക്കാൻ വ്രതമെടുക്കുന്നവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം എന്ന് തന്നെ പറയാം.
എന്നാൽ അത്താഴ ഭക്ഷണം എന്തായിരിക്കണം എന്നതിൽ എല്ലാവർക്കും വ്യത്യസ്ത അഭിരുചികളുണ്ട് എന്നതിൽ തർക്കമില്ല.
ഇവിടെ, അറേബ്യൻ മലയാളിയുടെ പ്രേക്ഷകർക്കായി ഏറ്റവും സിംപിൾ ആയതും എന്നാൽ പവർഫുൾ ആയതും ഒരു അത്താഴ മെനു പരിചയപ്പെടുത്താൻ ഉദ്ദേശിക്കുകയാണ്. വിശദമായി താഴെ വായിക്കാം.
നല്ല ഇനത്തിൽ പെട്ട മൂന്ന് ഈത്തപ്പഴവും ഒരു കുപ്പി മോരും ഏറ്റവും സിംപിൾ ആയതും പവർഫുൾ ആയതുമായ ഒരു അത്താഴ ഭക്ഷണമാണ് എന്നാണ് അനുഭവസ്ഥർ പറയുന്നത്. അഥവാ മോര് ലഭിക്കുന്നില്ലെങ്കിൽ പകരം പച്ച വെളളമോ ഇളം ചൂട് വെള്ളമോ ഉപയോഗിക്കാവുന്നതാണ്. വെളളം മിതമായ അളവിൽ കുടിക്കണം.
ഈ രീതിയിൽ അത്താഴം കഴിക്കുന്നത് കൊണ്ട് ജോലിയുടെ സ്വഭാവം കാരണം പകൽ സമയം പ്രയാസപ്പെടുമെന്ന് പേടിയുണ്ടെങ്കിൽ ഈത്തപ്പഴത്തോടൊപ്പം ഒരു എഗ്ഗ് ഓം ലറ്റ് കൂടി ചേർക്കുന്നത് നന്നാകും. വേണമെങ്കിൽ ഒരു കുക്കുംബർ (ഖിയാർ) കൂടി ചേർത്താൽ അത്താഴം സൂപർ ആകും.
ജോലിത്തിരക്കുള്ളവർക്കും റൂമിൽ ഭക്ഷണം ഉണ്ടാക്കാൻ അസൗകര്യമുള്ളവർക്കുമെല്ലാം മുകളിൽ പരാമർശിച്ച രീതിയിലുള്ള അത്താഴം വലിയ ആശ്വാസമാകും.
സുബ്ഹ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിന്റെ ഏകദേശം അര മണിക്കൂർ മുമ്പായി അത്താഴം കഴിക്കുന്നതാകും ഉത്തമം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa