കൊളസ്റ്റ്രോളിനുള്ള മരുന്ന് കഴിക്കുന്നവർ ഈ ജ്യൂസ് കഴിക്കരുതെന്ന് നിർദ്ദേശം
കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഒരു ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.
“നിങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ (സ്റ്റാറ്റിൻസ്) കഴിക്കുകയാണെങ്കിൽ, ഗ്രേപ്ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഈ ജ്യൂസ് മരുന്ന് ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന രീതിയുമായി വൈരുദ്ധ്യമായി പ്രവർത്തിക്കുന്നതാണ്” എന്നാണ് അതോറിറ്റി അറിയിച്ചത്.
ഗ്രേപ് ഫ്രൂട്ട് ജ്യൂസ് ശരീരത്തിലെ സ്റ്റാറ്റിൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
അതേ സമയം പഞ്ചസാര അടങ്ങിയ പാനീയങ്ങൾ സുരക്ഷിതമാണെങ്കിലും അനാരോഗ്യകരമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിലെ മോണിറ്ററിംഗ് ആൻഡ് റിസ്ക് അസസ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മിഷ് അൽ അൽ മുതൈരി സ്ഥിരീകരിച്ചു.
അത്താഴ സമയത്ത് മാത്രം ധാരാളം വെള്ളം കുടിക്കുന്നത് ഗുണകരമല്ലെന്നും ഇഫ്താറിനും അത്താഴത്തിനും ഇടയിലുള്ള കാലയളവിൽ വെള്ളം കുടിക്കുന്നതാണ് ഗുണകരമെന്നും മുതൈരി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa