Tuesday, December 3, 2024
Saudi ArabiaTop Stories

അൽബാഹയിൽ മഗ് രിബ് ബാങ്ക് വിളിക്കുന്നത് മൂന്ന് മിനുട്ട് വൈകിപ്പിക്കാൻ സൗദി മതകാര്യ വകുപ്പിന്റെ നിർദ്ദേശം

സൗദിയിലെ അൽബാഹ മേഖലയിലെ മതകാര്യ വകുപ്പ് അൽബാഹ, ബൽജർഷി, മന്ദഖ്, ഖുറ, ബനീ ഹസൻ എന്നിവിടങ്ങളിലെ മസ്ജിദ് അഡ്മിനിസ്ട്രേഷനുകൾക്ക് സുപ്രധാന നിർദ്ദേശം നൽകി.

പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിലെ പള്ളികളിലെ മുഅദ്ദിനുമാരോട് മഗ്‌രിബ് ബാങ്ക് വിളിക്കുന്നത് മൂന്ന് മിനുട്ട് വൈകിപ്പിക്കാൻ ആവശ്യപ്പെടാനാണു നിർദ്ദേശം നൽകിയിട്ടുള്ളത്.

സൂര്യാസ്തമയം പൂർത്തിയായി എന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ മൂന്ന് മിനിട്ടോളം ബാങ്ക് വിളിക്കുന്നത് വൈകിപ്പിക്കാൻ നിർദ്ദേശം വന്നിട്ടുള്ളത്.

കലണ്ടറുകളിൽ വ്യക്തമാക്കിയിട്ടുള്ള സൂര്യാസ്തമയ സമയത്തേക്കാൾ വൈകിയാണ് ഉയർന്ന സ്ഥലങ്ങളിൽ സൂര്യാസ്തമയമാകുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണിത്.

കഴിഞ്ഞ വർഷവും സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ബാങ്ക് വിളിച്ചതായി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ അൽബാഹയിലെ ഫത് വ കമ്മീഷൻ മേഖലയിൽ ബാങ്ക് വിളിക്കുന്നത് മൂന്ന് മിനുട്ട് വൈകിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.
✍️ജിഹാദുദ്ദീൻ അരീക്കാടൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്