ആംബുലൻസുകൾക്ക് വഴി നൽകാത്തവരെയും പിന്തുടരുന്നവരെയും ഓട്ടോമാറ്റിക്കായി കണ്ടെത്തും
റിയാദ്: ആംബുലൻസുകൾക്ക് വഴി നൽകാത്തവർക്കും ആംബുലൻസുകളെ പിന്തുടരുന്നവരെയും പിടികൂടാൻ ഓട്ടോമാറ്റിക്ക് സംവിധാനം സൗദിയിൽ ആരംഭിച്ചു.
സൗദി റെഡ് ക്രസന്റ് സൗദി ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് പുതിയ സംവിധാനം പ്രാവർത്തികമാക്കിയത്.
ആംബുലൻസുകൾക്ക് വ്യത്യസ്ത റോഡുകളിൽ വഴി ഒരുക്കേണ്ടത് വിവിധ രീതികളിലാണ്. അത് സൗദി റെഡ് ക്രസന്റ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്.
ക്ലിയർ ആയ റോഡ് ആണെങ്കിൽ ഇടത് വശം ആംബുലൻസിനു കടക്കാൻ ഒഴിവാക്കിക്കൊടുക്കുക.
രണ്ട് ട്രാക്ക് ഉള്ള റോഡ് ആണെങ്കിൽ വലത് ഭാഗത്തേക്കോ ഇടത് ഭാഗത്തേക്കോ ഒതുങ്ങി ആംബുലൻസിനു മദ്ധ്യത്തിലൂടെ കടന്ന് പോകാൻ വഴി ഒരുക്കുക.
മൂന്നോ അതിലധികമോ ട്രാക്കുകൾ ഉള്ള റോഡ് ആണെങ്കിൽ വലത് ട്രാക്കിലും മദ്ധ്യ ട്രാക്കിലും ഉള്ളവർ വലത് ഭാഗത്തേക്ക് ഒതുങ്ങുക. ഇടത് ട്രാക്കിലുള്ളവർ പറ്റെ ഇടത് ഭാഗത്തേക്കും വാഹനം ഒതുക്കി ആംബുലൻസിനു വഴിയൊരുക്കുക.
ആംബുലൻസുകൾക്ക് വഴി തടസ്സം ഉണ്ടാക്കുകയോ അവയെ ട്രാക്ക് ചെയ്യുകയോ ചെയ്‌താൽ 1000 മുതൽ 2000 റിയാൽ വരെയാണ് പിഴ ചുമത്തുക.
ആംബുലൻസ് വരുമ്പോൾ എങ്ങനെയാണ് വ്യത്യസ്ത റോഡുകളിൽ വഴി ഒരുക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ചിത്രം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa