നിറഞ്ഞ് കവിഞ്ഞ് മത്വാഫ് ; വിശ്വാസികൾ ഹറമിലേക്ക് ഒഴുകുന്നത് തുടരുന്നു
വിശുദ്ധ റമളാനിൽ ഉം റ നിർവ്വഹിച്ച് കൂടുതൽ പുണ്യം നേടുന്നതിനായി വിശ്വാസികൾ വിശുദ്ധ മക്കയിലേക്ക് ഒഴുകുന്നു.
റമളാനിലെ ഒരു ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമാണെന്നതിനാലാണ് റമളാനിൽ ഉംറ നിർവ്വഹിക്കുന്നവരുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണമാകുന്നത്.
ആഭ്യന്തര തീർഥാടകർക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ പതിനായിരക്കണക്കിനു വിശ്വാസികളും കൂടെ ചേരുന്നതോടെ ഹറമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് കാരണം നിലവിൽ റമളാനിൽ ഒരു ഉംറ നിർവ്വഹിച്ചവർക്ക് രണ്ടാമത് ഉംറക്ക് അപോയിന്റ്മെന്റ് ലഭിക്കുന്നില്ല.
കഴിഞ്ഞ ദിവസം മുതൽ റമളാൻ അവസാന പത്തിലേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച അവധി ദിനമായത് കൊണ്ട് തന്നെ ഇന്ന് – വ്യാഴാഴ്ച – രാത്രി ഉംറക്കും മറ്റു ആരാധനകൾക്കുമായി ഹറമിലേക്ക് വിശ്വാസികളുടെ വലിയ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്.
ഏതാനും നിമിഷങ്ങൾക്ക് മുമ്പ് പകർത്തിയ മത്വാഫിലെ തിരക്കിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa