Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ ഭാഗങ്ങളിൽ റമളാൻ അവസാന പത്തിൽ മഴ ലഭിക്കും

ജിദ്ദ: റമളാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.

ഈ സാഹചര്യം മലയോര മലനിരകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി വിശദീകരിച്ചു.

പ്രധാനമായും താഇഫ് മുതൽ ജസാൻ വരെയുള്ള ഏരിയകളെയാണിത് ബാധിക്കുക.

ഈ സീസണിൽ സാധാരണയുള്ള നിരക്കുകളേക്കാൾ താഴ്ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. പൊടിയില്ലാത്ത കാറ്റ് ഈ സാഹചര്യത്തിൽ അനുഭവപ്പെട്ടേക്കും.

അതേ സമയം ത്വാഇഫിന്റെ കിഴക്ക് ഭാഗത്ത് തുർബയിൽ കഴിഞ്ഞ ദിവസം മരുഭൂമി ഐസ് മൂടിയ നിലയിൽ കാണപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പ്രസ്തുത വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്