ഒൻപത് മാർഗ്ഗങ്ങളിലൂടെ ഒരു വിദേശിക്ക് സൗദിയിലേക്ക് ഉംറ നിർവ്വഹിക്കാനായി എത്താം
ഒരു വിദേശിക്ക് ഉംറ നിർവ്വഹിക്കാൻ സൗദിയിലേക്ക് പ്രവേശനം സാധ്യമാകുന്ന 9 വഴികളെക്കുറിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അവ താഴെ പരാമർശിക്കുന്നു.
1. Nusuk.sa വഴി ഒരു ഉംറ പാക്കേജ് ബുക്ക് ചെയ്യുക. 2. ലൈസൻസ്ഡ് ഉംറ കമ്പനി വഴി ഒരു ഉംറ പാക്കേജ് ബുക്ക് ചെയ്യുക.
3. ഫാമിലി വിസിറ്റ് വിസ വഴി സൗദിയിലെത്തുക. 4. സൗദി പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള പേഴ്സണൽ വിസിറ്റ് വിസ ഉപയോഗിച്ച് സൗദിയിലെത്തുക.
5. തെരഞ്ഞെടുത്ത 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ വഴി സൗദിയിലേക്ക് പ്രവേശിക്കാം. 6. ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് അനുവദിച്ച ടൂറിസ്റ്റ് വിസ വഴി പ്രവേശിക്കാം.
7. സൗദി എംബസി വഴി ഒരു വിസ നേടുക ( www.my.gov.sa/wps/portal/snp/content/saudiembassies). 8. സൗദി ദേശീയ വിമാനക്കംബനികളുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റോപ്പ് ഓവർ വിസ നേടുക. 9. ബ്രിട്ടീഷ്, അമേരിക്കൻ, ഷെങ്കൻ വിസകളിലേതെങ്കിലും ഉള്ളവർക്ക് ഓൺ അറൈവൽ ഇലക്ട്രോണിക് വിസ വഴിയും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa