അനധികൃത മാർഗത്തിലൂടെ ഇഖാമ പ്രൊഫഷൻ മാറ്റൽ; എക്സിറ്റ് കാൻസൽ ചെയ്യൽ: സൗദിയിൽ വിദേശി അറസ്റ്റിൽ
റിയാദ്: അനധികൃത മാർഗത്തിലൂടെ ഇഖാമ പ്രൊഫഷൻ മാറ്റുന്നതിനും എക്സിറ്റ് വിസ കാൻസൽ ചെയ്യുന്നതിനും പണം സ്വീകരിച്ച വിദേശി സൗദി അഴിമതി വിരുദ്ധ സമിതിയുടെ പിടിയിലായി.
അനധികൃത പ്രവർത്തനം നടത്തുന്നതിനു വിദേശി ഏകദേശം 66 ലക്ഷം റിയാൽ കൈപ്പറ്റിയിരുന്നു.
മന്ത്രാലയത്തിന്റെ സൈറ്റിൽ അനധികൃതമായി പ്രവേശിച്ചായിരുന്നു ഇയാൾ പ്രൊഫഷൻ മാറ്റുകയും എക്സിറ്റ് വിസ കാൻസൽ ചെയ്യുകയും ചെയ്തിരുന്നത്.
ഇതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ മൊബൈൽ ഒ ടി പി ആവശ്യാർഥം ഇയാളുടെ കൈവശം നൽകിയിരുന്നു .കൂട്ട് നിന്ന ഉദ്യോഗസ്ഥനും മൂന്ന് സൗദികളും അറസ്റ്റിലായിട്ടുണ്ട്.
മന്ത്രാലയത്തിനു ലഭിക്കേണ്ട ഫീസുകളോ പിഴയോ നൽകാതെ സിസ്റ്റത്തിൽ ഇഖാമ പ്രൊഫഷൻ, എക്സിറ്റ് സ്റ്റാറ്റസ് എന്നിവ മാറ്റം വരുത്തുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്. ഇതിനു ഇവർ ആളുകളിൽ നിന്ന് പണം ഈടാക്കലായിരുന്നു പതിവ്.
5663 ഓപറേഷൻ ഇത്തരത്തിൽ ഇവർ സിസ്റ്റത്തിൽ നടത്തി. അത് വഴി രാജ്യത്തിന്റെ ഖജനാവിൽ എത്തേണ്ട 7.5 കോടിയിലധികം റിയാൽ ആണ് പ്രതികൾ കാരണം നഷ്ടപ്പെട്ടത്.
പ്രൊഫഷൻ മാറ്റാനും എക്സിറ്റ് കാൻസൽ ചെയ്യാനുമായി മദ്ധ്യവർത്തിയായതിനു സ്വദേശികൾ ആളുകളിൽ നിന്ന് ഏകദേശം 8 ലക്ഷം റിയാൽ കൈപ്പറ്റിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa