Sunday, April 6, 2025
Jeddah

കോഴിക്കോട് ഡിസ്ട്രിക്ട് ഫോറം ഇഫ്‌താർ സൗഹൃദ സംഗമമായി വേദിയായി

ജിദ്ദ: ജിദ്ദയിലെ കോഴിക്കോട്ട്കാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡിസ്ട്രിക്ട് ഫോറം (കെ ഡി എഫ്) ഇഫ്‌താർ സൗഹൃദ സംഗമമായി വേദിയായി ഷറഫിയ്യ കിനാന ഹോട്ടലിൽ വെച്ചു നടന്ന ഇഫ്‌താറിൽ ജിദ്ദയിലെ കോഴിക്കോട്ട് ജില്ലക്കാരും സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു

കോഴിക്കോടൻ തനിമ ചോർന്നു പോകാതെ പിരിശം വിളമ്പി കെ ഡി എഫി ലെ വനിതകൾ ഒരുക്കിയ കോഴിക്കോടൻ വിഭവങ്ങൾ നോമ്പുകാരുടെ മനസ്സും വയറും നിറച്ചു. അവരുടെ. കോഴിക്കോടൻ കല്യാണത്തിന് വരുന്നവരെ സ്വീകരിക്കുന്നപ്പോലെ വളരെ ആദരവും ഹൃദ്യവും നിറഞ്ഞ സ്വീകരണ രീതി ശ്രദ്ധേയമായി. പുതുമകൾ കൊണ്ട് മറ്റ് ഇഫ്ത്താറുകളിൽ നിന്ന് വിഭിന്നമായിരുന്നു കോഴിക്കോടൻ ഇഫ്താർ

ഇഫ്താറിനോടനുബന്ധിച്ച് നടന്ന ഹൃസ്വമായ ചടങ്ങ് അഹമ്മദ് ഹിഫ്‌സുവിന്റെ ഖിറാഅത്തോടെ ആരംഭിച്ചു പ്രസിഡണ്ട് ഹിഫ്‌സുറഹ്‌മാന്റെ അധ്യക്ഷതയിൽ പ്രമുഖ പത്രപ്രവർത്തകൻ ഹസ്സൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അംഗത്വ അപേക്ഷ ഫോമുകൾ വാണിജ്യ പ്രമുഖൻ ഇമാദ് ഗ്രൂപ്പ് ചെയർമാൻ എം പി അബ്ദുറഹിമാന് നൽകിക്കൊണ്ട് ഡിപിഎസ് സ്‌കൂൾ പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. യൂസഫ് ഹാജി, നൗഫാർ ബിടി, അബ്ദുൽ വഹാബ് എൻപി, റിയാസ് കള്ളിയത്ത്, ടികെ അബ്ദുറഹ്മാന് ,മൻസൂർ ഫറോക്ക് ,ലത്തീഫ് പൂനൂർ, അഷ്‌റഫ് അൽഹറബി, അർഷാദ് ഫറോക്ക് ,സുബൈർ വാണിമേൽ, മജീദ്, നാസർ കോഴിത്തോടി ,മുഹമ്മദലി , ഗഫൂർ ചാലിൽ ,ബഷീർ , ഡോക്ടർ വിസി ഹാരിസ് ,അൻസാർ നാദാപുരം, നിസാർ മടവൂർ, ഹാരിസ് തൂണിച്ചേരി, താജുദ്ദീന് അത്തോളി ,സാലിഹ് കാവോത്ത് ,അബ്ദുൽ മജീദ് വെള്ളയോട്ട് ,അബ്ദുസമദ് ഫറോക്ക്, അബ്ദുറഹിമാൻ പുലാപ്പാടി,താഹിർ തങ്ങൾ ,റാഫി കോഴിക്കോട്,ആദിൽ പി കെ,ഷംഷീർ, അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
ജിദ്ദയിലെ നാനാ തുറയിൽ പ്രവർത്ഥിക്കുന്ന എല്ലാ കോഴികോട്ട് കാരെയും ഉൾപ്പെടുത്തി ബൃഹത്തായ കർമ്മ പദ്ധധി രൂപരേഖ നടത്തുന്നതിനായി എല്ലാ കോഴികോട്ട് കാരും മെൻപർഷിപ്പ് കേമ്പയിനിൽ പങ്കാളികളാകണമെന്നും അതിനായി മെൻപർഷിപ്പ് കൺവീനർ മാരായ അർഷാദ് ഫറോക്ക് ഷംസീർ എന്നിവരെ ബന്ധപെടണമെന്ന പ്രസിഡണ്ടും സെക്രട്ടറി യും സംയുക്തമായി അറിയിച്ചു .
സെക്രട്ടറി ഇക്‌ബാൽ പൊക്കുന്ന് സ്വാഗതവും ട്രഷറർ അനിൽ ബാബു നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്