മസ്ജിദുൽ മാലിയയിലെ മലയാളി പെരുമ
റമദാൻ ഒന്ന് മുതൽ ഈ വർഷം ജിദ്ദ ബാഗ്ദാദിയ ശർഖിയ ഡിസ്ട്രിക്ടിലെ മസ്ജിദുൽ മാലിയയിൽ ഇഫ്‌താർ ഒരുക്കാൻ നേതൃത്വം നൽകുന്നത് ഒരു ചെറുകൂട്ടം മലയാളികൾ. റമദാനിന്റെ തുടക്കം മുതൽ പള്ളിയിലെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും എല്ലാ ദിവസവും വിവിധ തരം ഇഫ്‌താർ വിഭവങ്ങൾ ഒരുക്കിയാണ് മലയാളികൾക്ക് തന്നെ അഭിമാനമാകുന്നത്
പള്ളിയിൽ പ്രാത്ഥനകൾക്ക് എത്തുന്നവർക്ക് പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിലും കുടിവെള്ളം ആവശ്യത്തിന് നൽകുന്നതിനും ഇവർ പ്രത്യേകം ശ്രദ്ധപുലർത്തിവരുന്നു. സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സ്ഥലം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
ഇഫ്‌താറിന്റെ ക്രമീകരണങ്ങൾ കണ്ട് സ്വദേശികളും വിദേശികളും വിഭവങ്ങൾ ഒരുക്കുന്നതിന് പൂർണ്ണ സഹകരണം നൽകി വരുന്നു. ഉദാരമതികളായ മലയാളി ഹോട്ടൽ സംരംഭകർ മികച്ച ഇഫ്താർ വിഭവങ്ങൾ നൽകി സഹകരിക്കുന്നുമുണ്ട്
അൻവർ തലശ്ശേരി, ആലിക്കോയ ചാലിയം, മുഹമ്മദ് അലി ഹിദാദ, അഹമ്മദ് കബീർ തലശ്ശേരി, ജമാൽ ആലപ്പുഴ, അബ്ദുൽ റഷീദ് കണ്ണൂർ എന്നിവരാണ് ഇഫ്‌താർ അടക്കമുള്ള വിവിധ പരിപാടികൾക്ക് എല്ലാ ദിവസവും നേതൃത്വം നൽകുന്നത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa