Saturday, September 21, 2024
Saudi ArabiaTop Stories

27 ആം രാവിൽ മക്കയിലെത്തിയത് 26 ലക്ഷം വിശ്വാസികൾ

മക്ക: റമളാൻ 27 ആം രാവിൽ വിശുദ്ധ ഹറമിൽ ഉംറക്കും മറ്റു ആരാധനകൾക്കുമായി 26 ലക്ഷത്തിൽ പരം വിശ്വാസികൾ എത്തിയതായി ഹറം കാര്യ വകുപ്പ് വ്യക്തമാക്കി.

ത്വവാഫിനുള്ളവരെയും നമസ്ക്കാരത്തിനുള്ളവരെയും വ്യക്തമായ മാർഗ രേഖ നൽകി നിശ്ചിത ഏരിയകളിലേക്ക് നയിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.

118 വാതിലുകളിലൂടെയായിരുന്നു ഉംറ തീർഥാടകരും മറ്റു ആരാധനാ കർമ്മങ്ങൾക്കായി എത്തിയവരും മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിച്ചത്.

സംസം വിതരണത്തിനായി 30,000 കണ്ടയ്നറുകൾ പള്ളിയിലും പുറത്തുമായി സജ്ജീകരിച്ചിരുന്നു.

35,000 കർപറ്റുകളായിരുന്നു പള്ളിയിൽ വിരിച്ചത്. അതോടൊപ്പം സംസം വിതരണത്തിനായി 300 മൊബൈൽ ബാഗുകളും ഒരുക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്