Saturday, September 21, 2024
Saudi ArabiaTop Stories

റിയാദ്-ഡമാസ്ക്കസ് ബന്ധത്തിൽ പുതിയ വഴിത്തിരിവ്; ബഷാർ അസദ് പ്രിൻസ് ഫൈസലിനെ സ്വീകരിച്ചു

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ചൊവ്വാഴ്ച വന്നിറങ്ങിയതോടെ സൗദി-സിറിയൻ ബന്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.

2011-ന് ശേഷം സൗദിയിലെ ഒരു ഉദ്യോഗസ്ഥൻ നടത്തുന്ന ആദ്യ സിറിയൻ സന്ദർശനമാണിത് എന്നത് ശ്രദ്ധേയമാണ്.

ദമാസ്‌കസിലെ പീപ്പിൾസ് പാലസിൽ സൗദി വിദേശകാര്യ മന്ത്രിക്ക് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

സിറിയൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അവസാനിപ്പിക്കാനും ദേശീയ താൽപ്പര്യങ്ങൾ നേടിയെടുക്കാനും സിറിയയെ അറബ് ചുറ്റുപാടുകളിലേക്ക് തിരികെ കൊണ്ടുവരാനും അറബ് ലോകത്ത് അതിന്റെ സ്വാഭാവിക പങ്ക് പുനരാരംഭിക്കാനും ആവശ്യമായ നടപടികൾ ഇരുപക്ഷവും ചർച്ച ചെയ്തു.

സിറിയയും സൗദിയും ഇരു രാജ്യങ്ങളുടേയും കോൺസുലേറ്റുകൾ തുറക്കാനും വിമാന സർവീസുകൾ പുനരാരംഭിക്കാനും നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്