ട്രക്കുകൾക്ക് സമീപത്ത് കൂടെ വാഹനമോടിക്കുന്നവർക്ക് സൗദി മുറൂറിന്റെ നാല് നിർദ്ദേശങ്ങൾ
റിയാദ്: ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കുമൊപ്പം വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഊന്നിപ്പറഞ്ഞു,
അതോടൊപ്പം വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ഒരു കൂട്ടം നിർദ്ദേശങ്ങളും ട്രാഫിക് വിഭാഗം നൽകി.
ഹെവി ട്രക്കുകളുടെ അരികിലൂടെ കടന്നുപോകുമ്പോൾ മറ്റു വാഹന ഡ്രൈവർമാർ മതിയായ അകലം പാലിക്കണം.
ഓവർടേക്ക് ചെയ്യുംബോഴും ആവശ്യമായ സൈഡ് ഡിസ്റ്റൻസ് പാലിച്ചിരിക്കണം.
അപകടം സംഭവിക്കാതെ ഓവർടേക്ക് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പ് വരുത്തണം.
ഓവർ ടേക്ക് ചെയ്യുമ്പോൾ വാണിംഗ് ലൈറ്റ് ഉപയോഗിച്ചിരിക്കണം.
തുടങ്ങിയ മേൽ നിർദ്ദേശങ്ങൾ ആണ് മുറൂർ വലിയ വാഹനങ്ങളുടെ സമീപത്ത് കൂടെ വാഹനമോടിക്കുന്നവർക്ക് നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa