Friday, September 20, 2024
IndiaTop Stories

ഐ എം ഒ അടക്കം 14 ആപുകൾ കേന്ദ്രം നിരോധിച്ചു

ന്യൂദൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകൾ തങ്ങളുടെ പിന്തുണക്കാരുമായും ഓവർ ഗ്രൗണ്ട് വർക്കർമാരുമായും (ഒജിഡബ്ല്യു) ആശയവിനിമയം നടത്താനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന 14 മൊബൈൽ മെസ്സഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

IMO ക്ക് പുറമേ Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, Element, Second Line, Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്.

സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നടപടി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതും ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കി, അവ നിരോധിക്കണമെന്ന അഭ്യർത്ഥന ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം ഈ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്